പുലർച്ചെ ഫോൺഎടുത്തു; പ്രശ്നത്തിൽ ഇടപെട്ടു ഉമ്മൻചാണ്ടി

oommen-sushma
ഉമ്മൻചാണ്ടി, സുഷമ സ്വരാജ്
SHARE

കോട്ടയം ∙ഇറാഖിലെ യുദ്ധമുഖത്തു നിന്ന് 45 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്താൻ കഴിഞ്ഞത് അന്നു വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് നൽകിയ സഹായവും പിന്തുണയും കൊണ്ടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

''ഇറാഖിനു മുകളിൽ പറക്കുന്ന പ്രത്യേക വിമാനത്തിൽ നിന്ന് കേരളത്തിന്റെ പ്രതിനിധി ഗ്യാനേഷ് കുമാർ രാത്രി ഒന്നരയ്ക്കാണ് സാറ്റലൈറ്റ് ഫോണിൽ എന്നെ വിളിച്ചത്. വിമാനത്തിന് ഇറാഖിൽ ഇറങ്ങാൻ അനുമതി ലഭിച്ചിട്ടില്ല. എന്തെങ്കിലും പെട്ടെന്നു ചെയ്യണം. ഒരു നിമിഷം തരിച്ചു പോയി. ഡൽഹിയിൽ 3 ദിവസത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണു പ്രത്യേക വിമാനം അയയ്ക്കാൻ തീരുമാനിച്ചത്. അതിന്റെ ആശ്വാസത്തിലാണു തിരിച്ചു കേരളത്തിലേക്കു പോന്നതും.

അപ്പോൾ തന്നെ സുഷമാജിയെ വിളിച്ചു. അവർ ഫോൺ എടുത്തു. എല്ലാം കൃത്യമായി ചെയ്തിരുന്നുവല്ലോ എന്നു പറഞ്ഞു. പേടിക്കേണ്ടതില്ലെന്ന് ആശ്വസിപ്പിച്ചു.ഉടൻ അവർ കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. ഇറാഖിൽ എംബസി ഇല്ലാത്തതിനാൽ വിമാനം ഇറങ്ങാനുള്ള സന്ദേശം നൽകേണ്ടിയിരുന്നത് കുവൈത്തിൽ നിന്നാണ്. അതിലുണ്ടായ പിഴവാണു പ്രശ്‌നങ്ങൾക്കു കാരണമായത്. 

15 മിനിറ്റിനുള്ളിൽ പ്രശ്‌നം പരിഹരിച്ചതായി സുഷമാജി അറിയിച്ചു. ഉടൻ ഗ്യാനേഷിനെ വിളിച്ചു വിവരം പറഞ്ഞു. തുടർന്നു വിമാനം തിരിച്ചുവിട്ട പൈലറ്റ് ഇറാഖിൽ ഇറങ്ങി നഴ്‌സുമാരെയും കൊണ്ടു കേരളത്തിലേക്കു പറന്നു.’- ഉമ്മൻചാണ്ടി ഓർമിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA