ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് പ്രതികൂല കാലാവസ്ഥ നിലനിൽക്കുമ്പോഴും രണ്ടാഴ്ചയ്ക്കുള്ളിൽ 5 ലക്ഷം പേർ പുതുതായി പാർട്ടിയിൽ ചേർന്നു എന്നത് അഭിമാനകരമാണെന്ന് ബിജെപി പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. 15 ലക്ഷം പേർ അംഗത്വം പുതുക്കുകയും പുതുതായി 5 ലക്ഷം പേർ അംഗത്വമെടുക്കുകയും ചെയ്തതോടെ ബിജെപിയുടെ കേരളത്തിലെ അംഗസംഖ്യ 20 ലക്ഷം കവിഞ്ഞു. ഈ സാഹചര്യത്തിൽ 30 ലക്ഷം അംഗത്വം ലക്ഷ്യമാക്കിയുള്ള ബിജെപിയുടെ സംസ്ഥാനത്തെ അംഗത്വ പ്രചാരണത്തിൽ നേടാനായത് 5 ലക്ഷം അംഗങ്ങൾ മാത്രമാണെന്ന മനോരമ വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

മിസ്ഡ് കോൾ വഴിയും നരേന്ദ്രമോദി ആപ്പ് വഴിയും മാത്രം അംഗങ്ങളായവരുടെ എണ്ണമാണ് 5 ലക്ഷം. സ്വന്തമായി ഫോൺ ഇല്ലാത്തവരും  ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്താത്തവരും രേഖാമൂലം റജിസ്റ്റർ ചെയ്ത് അംഗത്വമെടുത്തത് ഇതിനു പുറമേയാണ്. 

പ്രകൃതി ദുരന്തം കാരണമാണ്  അംഗത്വ പ്രചാരണത്തിന്റെ ആദ്യഘട്ടം 10 ദിവസം കൂടി നീട്ടിയത്. തുടക്കത്തിൽ തന്നെ ഇത്രയേറെ പേരെ ലഭിച്ചു എന്നതു ശ്രദ്ധേയമാണ്. രണ്ടാഴ്ചകൊണ്ട് അവസാനിക്കുന്നതല്ല അംഗത്വ പ്രചാരണം. മനോരമ റിപ്പോർട്ടിൽ പറഞ്ഞതുപോലെ ന്യൂനപക്ഷ സമുദായങ്ങളിൽനിന്നും യുവജനങ്ങളിൽനിന്നുമാണു കൂടുതൽ പേർ പാർട്ടിയിൽ ചേർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com