ADVERTISEMENT

തിരുവനന്തപുരം ∙ പ്രളയത്തിൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും നഷ്ടപ്പെട്ടവർക്ക് അവ ലഭ്യമാക്കുന്നതിന് അദാലത്തു നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആധാർ കാർഡ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വാഹന റജിസ്ട്രേഷൻ രേഖ, ഡ്രൈവിങ് ലൈസൻസ്, റജിസ്ട്രേഷൻ സംബന്ധിച്ച രേഖകൾ, ജനന, മരണ, വിവാഹ രേഖകൾ, ഇ ഡിസ്ട്രിക്ട് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകൾ തുടങ്ങിയവയുടെ പകർപ്പ് സൗജന്യമായി അദാലത്തുകളിൽ വിതരണം ചെയ്യും.

മഴ മാറി നിൽക്കുകയും വെള്ളം ഇറങ്ങുകയും ചെയ്ത ദിവസം വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ ഒട്ടേറെപ്പേർ പുതിയതായി റജിസ്റ്റർ ചെയ്തുവെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അർഹതയില്ലാത്തവരും എത്താൻ സാധ്യതയുള്ളതിനാലാണ് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയും വില്ലേജ് ഓഫിസറും പരിശോധിച്ച് ഉറപ്പുവരുന്നവർക്കു മാത്രം ധനസഹായം നൽകിയാൽ മതിയെന്നു തീരുമാനിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com