ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) വഴി തട്ടിപ്പിന് ശ്രമം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്ക് പകരം ഒരു പ്രത്യേക ഐഡി (യുപിഐ) മാത്രം ഉപയോഗിച്ച് പണമിടപാട് നടത്തുന്ന രീതിയാണ് യുപിഐ. ഇതിൽ സർക്കാരിന്റെ ഔദ്യോഗിക യുപിഐ ഐഡിയോട്  സാമ്യമുള്ള ഐഡി ഉണ്ടാക്കിയാണ് തട്ടിപ്പ്. ഗൂഗിൾ പേ, ഭീം ആപ്, ഫോൺ പേ തുടങ്ങിയ സേവനങ്ങളിൽ യുപിഐ സംവിധാനമുണ്ട്.

keralacmdrf@sbi എന്ന ഔദ്യോഗിക ഐഡിക്ക് പകരം കേരളയുടെ ഒരു അക്ഷരം മാറ്റി kerelacmdrf@sbi എന്ന ഐഡി നിർമിച്ചാണ് തട്ടിപ്പ്. ഒറ്റനോട്ടത്തിൽ രണ്ടും ഒന്നു തന്നെയാണെന്ന് തോന്നിപ്പിക്കുകയും ചെയ്യും. ഇടപാട് നടത്തുമ്പോൾ സന്ദീപ് സഭാജിത് യാദവ് എന്ന പേരാണ് ദൃശ്യമാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com