ADVERTISEMENT

കെവിൻ വധക്കേസിൽ മാത്രമല്ല, കെവിന്റെ ജീവിതത്തിലെത്തന്നെ പ്രധാന സാക്ഷിയാണ് അനീഷ്. കെവിന്റെ പിതാവിന്റെ സഹോദരിയുടെ മകനാണ് അനീഷ്. അനീഷിനെ കെവിൻ വിളിച്ചിരുന്നത് അച്ചാച്ചൻ എന്നായിരുന്നു. കെവിനെ അനീഷ് വിളിച്ചതു വാവയെന്നും.

കെവിൻ വധക്കേസിലെ പ്രധാന സാക്ഷിയായ അനീഷ് സെബാസ്റ്റ്യനു പിന്നിട്ട ദിവസങ്ങൾ വേദന നിറഞ്ഞതായിരുന്നു. മരണത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതും ഒപ്പം ഉണ്ടായിരുന്ന കെവിന്റെ ദാരുണമായ വേർപാടും അനീഷിനെ മാനസിക സംഘർഷത്തിന് അടിമയാക്കി. കാഴ്ച കുറഞ്ഞുവരുന്ന രോഗത്തിന്റെ പിടിയിലാണ്.  കോട്ടയം നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ കന്റീനിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ.

മാതാപിതാക്കൾ മരിച്ചതോടെ വീട്ടിൽ തനിച്ചായിരുന്നു അനീഷ്. കേസന്വേഷണം നടക്കുന്ന കാലത്തു വീട്ടിൽ തനിയെ താമസിക്കേണ്ടെന്ന ബന്ധുക്കളുടെ നിർദേശമനുസരിച്ചാണ് അനീഷ് ഈ ജോലിക്കു ചേർന്നത്. വിവാഹാലോചനകൾ നടക്കുകയാണ്. കെവിൻ കേസിൽ പ്രതികളുടെ ഭാഗത്തു നിന്നൊന്നും ഭീഷണിയില്ലെന്നു പറഞ്ഞിട്ടും വിവാഹാലോചനയുമായി വന്ന ചിലരെല്ലാം പേടിച്ചുമാറിയെന്ന് അനീഷ് ചിരിയോടെ പറയുന്നു. ധൈര്യമുള്ള ഒരു പെൺകുട്ടി ജീവിതത്തിലേക്കു വരുന്നതും കാത്തിരിക്കുകയാണ് അനീഷ്.

തിരിച്ചറിയൽ പരേഡ് നടത്തിയപ്പോൾ അനീഷിനെ ആശയക്കുഴപ്പത്തിലാക്കാൻ പ്രതികളെല്ലാം ഒരുപോലെ വെള്ള ഷർട്ടിട്ടാണ് എത്തിയത്. കണ്ണിന്റെ കാഴ്ചക്കുറവ് ഉള്ളതിനാൽ അനീഷിനെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. എങ്കിലും 7 പ്രധാന സാക്ഷികളെ തിരിച്ചറിയാൻ കഴിഞ്ഞു. അനീഷ് നൽകിയ നി‍ർണായക സാക്ഷിമൊഴിയാണു പ്രോസിക്യൂഷനു ശക്തമായ തെളിവായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com