ADVERTISEMENT

ന്യൂഡൽഹി ∙ കഴിഞ്ഞ 4 വർഷത്തിൽ മഴക്കെടുതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ജീവൻ നഷ്ടമായ 2 സംസ്ഥാനങ്ങളിലൊന്നു കേരളം. 2016 മുതൽ ഓഗസ്റ്റ് 12 വരെ മഴയിൽ 813 പേർ മരിച്ചെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഈ കാലയളവിൽ ഏറ്റവും കൂടുതൽ പേർ മരിച്ചതു ബിഹാറിലാണ് (970).

കഴിഞ്ഞ പ്രളയകാലത്തായിരുന്നു മരണസംഖ്യ ഉയർന്നത്. ഇതടക്കം 2018–19 ൽ 477 പേർ മരിച്ചപ്പോൾ 2016–17 ൽ 48, 2017–18 ൽ 221 എന്നിങ്ങനെയായിരുന്നു മരണസംഖ്യ. 2019–20 ൽ ജൂലൈ വരെ 10 പേർ മരിച്ചു. പിന്നാലെ ഇതുവരെ 87 പേർ മരിച്ചെന്നാണ് കേന്ദ്രത്തിനു ലഭിച്ച കണക്ക്. ബിഹാറിൽ കൂടുതൽ നാശം 2017–18 ൽ ആയിരുന്നു. 649 പേർ മരിച്ചു. 2016– 2019 ൽ 76,891 കന്നുകാലികളും കേരളത്തിൽ ചത്തൊടുങ്ങി. ഈ കാലയളവിൽ കേരളത്തിൽ 7 ലക്ഷത്തോളം വീടുകൾക്കു നാശം സംഭവിച്ചു.

മഴമരണ കണക്ക് ഇങ്ങനെ

(2016 മുതൽ 2019 ജൂലൈ വരെ) 

ബിഹാർ                            970

കേരളം                             726

ബംഗാൾ                           663

മഹാരാഷ്ട്ര                      522

ഹിമാചൽപ്രദേശ്               458

ഗുജറാത്ത്                        418

അസം                             367

തമിഴ്നാട്                        363

ഉത്തർപ്രദേശ്                   315

ഉത്തരാഖണ്ഡ്                  251

കർണാടക                      204

*ഈ മഴക്കാലത്തെ 87 

മരണം കൂടി ചേർത്താൽ കേരളത്തിലാകെ– 813

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com