ADVERTISEMENT

പാലക്കാട് ∙ മഴയിൽ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ള വെള്ളത്തിന്റെ അളവു മുൻകൂട്ടി അറിഞ്ഞ് സുരക്ഷാനടപടിക്കുള്ള ഡാം റിസേ‍ാഴ്സ് സാറ്റലൈറ്റ് മാനേജ്മെന്റ് സംവിധാനം നടപ്പാക്കാൻ നടപടി തുടങ്ങി. വൃഷ്ടിപ്രദേശത്തെ നീർച്ചാലുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവു തിട്ടപ്പെടുത്തി ആവശ്യമെങ്കിൽ അണക്കെട്ടുകൾ നേരത്തെ തുറക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം.

ഖരഘ്പുർ ഐഐടിയുടെ നേതൃത്വത്തിൽ ആന്ധ്രയിലെ അണക്കെട്ടുകളിൽ ഈ സംവിധാനം പ്രവർത്തിക്കുന്നു. 10 മണിക്കൂർ മുൻപേ പ്രളയജലാവസ്ഥ ഇവിടെ മുൻകൂട്ടി കാണുന്നുണ്ട്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ഡേ‍ാ. ബി.അശേ‍ാകിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ഐഐടി സംഘം ചർച്ച നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com