ADVERTISEMENT

പുത്തുമല∙ ദുരന്തത്തിന് 2 മണിക്കൂർ മുൻപ് ഫോണിൽ സംസാരിച്ചപ്പോഴും സലീമിനോട് ഉപ്പ പറഞ്ഞത് എല്ലാവരും സുരക്ഷിതരാണെന്നാണ്. വീട്ടുകാരെയും അയൽക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഒന്നും പേടിക്കേണ്ടെന്നും വീട്ടിലൊന്ന് പോയി നോക്കിയിട്ട് ക്യാംപിലേക്ക് മാറുമെന്നും പറഞ്ഞു പോയതാണ്. അതിനു ശേഷം സലീം  തിരക്കിട്ട് സൗദിയിൽ നിന്നെത്തി രണ്ടും ദിവസം പുത്തുമലയിലെല്ലാം തിരഞ്ഞിട്ടും ഉപ്പയെ  കണ്ടെത്താനായിട്ടില്ല.

salim
പുത്തുമലയിലുണ്ടായ ഉരുൾപൊട്ടി മണ്ണടിഞ്ഞ സ്ഥലത്തെത്തിയ പച്ചക്കാട് നാച്ചിവീട്ടിൽ സലീം (മധ്യത്തിൽ). ചിത്രം: മനോരമ

ദുരന്തഭൂമിയിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെ നിസ്സഹായനായി നിൽക്കുകയാണ് പച്ചക്കാട് നാച്ചിവീട്ടിൽ അവറാന്റെ മകൻ സലീം. ഉപ്പയും ഉറ്റ സുഹൃത്ത് അബൂബക്കറും സഞ്ചരിച്ച കാർ ഉൾപ്പെടെയാണ് പ്രളയത്തിൽ കാണാതായത്. തലേന്ന് ചെറിയ ഉരുൾപൊട്ടലുണ്ടായപ്പോൾ മുതൽ പച്ചമലയിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു ഇരുവരും. 8ന് വൈകിട്ട് വീടിന്റെ അവസ്ഥ നോക്കാൻ പോകും വഴിയാണ് മലവെളളമെത്തിയത്.

30 വർഷം മുൻപ് എസ്റ്റേറ്റ് ജീവനക്കാരായി പാടിയിൽ താമസിക്കുമ്പോഴേ ഉറ്റ കൂട്ടുകാരാണ് അവറാനും അബൂബക്കറും. പിന്നീട് പച്ചക്കാട്ടിൽ വീട് പണിതതും തൊട്ടടുത്ത്. മക്കൾ സലീമും അസ്കറും തമ്മിൽ പിരിയാത്ത കൂട്ടുകാർ. ജിദ്ദയിൽ ഡ്രൈവറായ സലീം 3 മാസത്തെ അവധി കഴിഞ്ഞ് 10 ദിവസം മുൻപാണ് തിരിച്ചുപോയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com