ADVERTISEMENT

തിരുവനന്തപുരം ∙ പ്രളയബാധിത കുടുംബങ്ങൾക്കു 10,000 രൂപ വീതം അടിയന്തര സഹായം നൽകാൻ സംസ്ഥാന മന്ത്രിസഭാ തീരുമാനം. മരിച്ചവരുടെ കുടുംബങ്ങൾക്കു മാനദണ്ഡങ്ങൾക്കു വിധേയമായി 4 ലക്ഷം രൂപ നൽകും. വീട് താമസയോഗ്യമല്ലെങ്കിൽ 4 ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു 10 ലക്ഷവും അനുവദിക്കും.

മറ്റു പ്രധാന തീരുമാനങ്ങൾ:

∙ പ്രളയമേഖലകളിൽ അന്ത്യോദയ അന്നയോജന പദ്ധതിക്കു കീഴിൽ വരാത്തവർക്കും തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 15 കിലോ സൗജന്യ അരി.

∙ പ്രളയബാധിത വില്ലേജുകൾ ഏതൊക്കെയെന്നു തീവ്രത കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി വിജ്ഞാപനം ചെയ്യും.

∙ കൃഷിനാശം, റോഡ്– കെട്ടിട പുനർനിർമാണം തുടങ്ങിയവയ്ക്കു പണം നൽകുക കഴിഞ്ഞ പ്രളയകാലത്തെ മാനദണ്ഡപ്രകാരം.

∙ നഷ്ടപരിഹാരം സമയബന്ധിതമായി നൽകാനും വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ചു ശുപാർശ നൽകാനും ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതി.

പരിശോധിച്ചു മാത്രം സഹായം

‘‘കഴിഞ്ഞ വർഷത്തേതിൽ നിന്നു വ്യത്യസ്തമായി വില്ലേജ് ഓഫിസർമാരും തദ്ദേശസ്ഥാപന സെക്രട്ടറിമാരും പരിശോധിച്ചു പ്രളയബാധിത കുടുംബമെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും സഹായം നൽകുക.’’ -  മുഖ്യമന്ത്രി പിണറായി വിജയൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com