ADVERTISEMENT

തിരുവനന്തപുരം ∙ മഴയുടെ ശക്തി കുറയുന്നു. ഇന്നു റെഡ് അലർട്ട് (അതിതീവ്ര മഴ) എങ്ങുമില്ല. ഓറഞ്ച് അലർട്ട് (ശക്തമായ മഴ) മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രം. വയനാട്, കാസർകോട് ജില്ലകളിലും വ്യാപക മഴയുണ്ടാകും. നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലേ വ്യാപക മഴയ്ക്കു സാധ്യതയുള്ളൂ. അതിനുശേഷം മഴ കൂടുതൽ ദുർബലമാകുമെന്നാണു കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഛത്തീസ്ഗഡ് വഴി വടക്കുപടിഞ്ഞാറേക്കു നീങ്ങിയതോടെയാണു കേരളത്തിൽ മഴസാധ്യത കുറഞ്ഞത്.

മരണം 105

മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായവരിൽ 7 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ മാത്രം 30 മരണം സ്ഥിരീകരിച്ചു. 29 പേരെക്കുറിച്ച് ഇനിയും വിവരമില്ല. സംസ്ഥാനത്തു മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 105 ആയി. മാവേലിക്കര വെട്ടിയാർ താന്നിക്കുന്ന് ബണ്ട് റോഡിനു സമീപം പാടത്തെ വെള്ളത്തിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു. 

പ്രളയ മേഖലകളിൽ സപ്ലൈകോ തുറക്കും

കൊച്ചി ∙ ദുരിതാശ്വാസ ക്യാംപുകളിലുള്ളവർക്കും മറ്റു പ്രളയബാധിതർക്കും അവശ്യവസ്തുക്കൾ എത്തിക്കുന്ന സപ്ലൈകോ വിൽപനശാലകൾ ഇന്നു തുറന്നുപ്രവർത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com