ADVERTISEMENT

തിരുവല്ല ∙ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി 63-ാമത്  വാർഷികവും ബൈബിൾ ഹൗസ് നവീകരണ ഉദ്ഘാടനവും 23നു  10 മണിക്ക് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തും.  ഡോ. ജോസഫ് മാർത്തോമ്മാ  മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. 

പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ്‌  അധ്യക്ഷത വഹിക്കും.  സൊസൈറ്റി ദേശീയ ജനറൽ സെക്രട്ടറി റവ. ഡോ. എം. മാണി ചാക്കോ മുഖ്യാതിഥി ആയിരിക്കും. ബിഷപ് ഡോ. ഉമ്മൻ ജോർജ്, ഡോ. ഏബ്രഹാം മാർ പൗലോസ്,  ഡോ. തോമസ് ഏബ്രഹാം, സാൽവേഷൻ ആർമി കേണൽ നിഹാൽ ഹെറ്റിയറാച്ചി, റവ. കെ. ജി. ജോസഫ്, സ്റ്റാർല ലൂക്ക് പങ്കെടുക്കും. 

 ഓക്സിലിയറി ഓഫീസ് - ബൈബിൾ ഹൗസ് - നവീകരണ പ്രവർത്തനങ്ങളുടെ ധനസമാഹരണ ഉദ്ഘാടനം  സമ്മേളനത്തിൽ നിർവ്വഹിക്കും. 

വിഭവസമാഹരണത്തിൽ  മികവു കാട്ടിയ പ്രാദേശിക ശാഖകൾക്കും റീജിയനുകൾക്കും ഈ സമ്മേളനത്തിൽ  പുരസ്കാരം നൽകും. 

 കോഴഞ്ചേരി ശാഖാ പ്രസിഡന്റ് റവ. വർഗീസ് ഫിലിപ്പ്, സെക്രട്ടറി വർഗീസ് ജേക്കബ്  എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പ്രവർത്തിക്കുന്നു. കേരളത്തിലെ 140-ൽപ്പരം പ്രാദേശിക ശാഖകളിൽ നിന്ന് പ്രതിനിധികളും പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഓക്സിലിയറി സെക്രട്ടറി റവ. മാത്യു സ്കറിയ അറിയിച്ചു. 97448 53517

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com