ADVERTISEMENT

കൽപറ്റ/കവളപ്പാറ ∙ പുത്തുമല ദുരന്തത്തിൽ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി ഇന്നലെ കണ്ടെത്തി. ദുരന്തം നടന്നതിന് 6 കിലോമീറ്റർ മാറി സൂചിപ്പാറയ്ക്കു സമീപം ഏലവയലിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 12 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 

കവളപ്പാറയിൽ ഇന്നലെത്തെ തിരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. 46 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 13 പേർ ഇപ്പോഴും മണ്ണിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണു സൂചന. പുത്തുമലയിൽ ഞായറാഴ്ച കണ്ടെത്തിയ പുരുഷന്റെ മൃതദേഹം ആരുടെതാണെന്നു തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനയുടെ ഫലം 2 ദിവസത്തിനുള്ളിൽ ലഭിക്കും. ഇന്നലെ കണ്ടെത്തിയ മൃതദേഹവും തിരിച്ചറിഞ്ഞിട്ടില്ല. ഇനി 5 പേരെയാണ് കണ്ടെത്താനുള്ളത്. സംസ്ഥാനത്താകെ 126 മരണമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com