ADVERTISEMENT

തിരുവനന്തപുരം ∙ 4 % പലിശയ്ക്കുള്ള സ്വർണപ്പണയ കൃഷിവായ്പ നിർത്ത‌ലാക്കാൻ റിസർവ് ബാങ്കിൽനിന്നു രേഖാമൂലമുള്ള നിർദേശം ലഭിച്ചിട്ടില്ലെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി (എസ്എൽബിസി) ചെയർമാൻ ആർ.എ.ശങ്കരനാരായണൻ. കർഷകർക്കു 4 % പലിശയ്ക്കു 3 ലക്ഷം രൂപ വരെയും മറ്റുള്ളവർക്ക് 9 % പലിശയ്ക്കു പരിധിയില്ലാതെയും വായ്പയെടുക്കാനും നിലവിലുള്ളവ പുതുക്കാനും തടസ്സമില്ല.

വായ്പയെടുക്കുന്നതു കർഷകൻ തന്നെയെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യത്തിന് ഇടപാടുകാരെ ബാങ്ക് വിശ്വാസത്തിലെടുക്കുകയേ മാർഗമുള്ളൂവെന്നു ചെയർമാൻ മറുപടി നൽകി. ഇപ്പോഴത്തെ രീതിയിലുള്ള സ്വർണപ്പണയ കൃഷിവായ്പ ഒക്ടോബർ 1 മുതൽ നിർത്തലാക്കുമെന്ന കേന്ദ്ര ധന സെക്രട്ടറി വിഡിയോ കോൺഫറൻസിൽ അറിയിച്ചിരുന്നെങ്കിലും രേഖാമൂലം അറിയിപ്പു കിട്ടാത്തതിനാലാണു പദ്ധതി തുടരുന്നത്. 

ഓട്ടമൊബീൽ രംഗത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വായ്പകൾ ആ മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുനഃക്രമീകരിക്കാനും പുതിയ വായ്പകളാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 20 വരെയുള്ള വായ്പകളാകും പരിഗണിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com