ADVERTISEMENT

തിരുവനന്തപുരം/പാലക്കാട്/കോയമ്പത്തൂർ ∙ ശ്രീലങ്കയിൽ നിന്നു തമിഴ്നാട്ടിലേക്ക് 6 ലഷ്കറെ തയിബ ഭീകരർ എത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ടുമായി ബന്ധപ്പെട്ടു കോയമ്പത്തൂരിൽ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട്ടും ഏതാനും പേരെ ചോദ്യം ചെയ്തു. കേരളത്തിൽ 3 പേർ കസ്റ്റഡിയിലുള്ളതായി തിരുവനന്തപുരം റിപ്പോർട്ടിൽ പറയുന്നു.

കോയമ്പത്തൂർ അടക്കം തമിഴ്‌നാട്ടിലെ നഗരങ്ങളിൽ കനത്ത ജാഗ്രത തുടരുന്നു. മേട്ടുപ്പാളയത്ത് തമിഴ്നാട് കമാൻഡോ സേനാംഗങ്ങൾ മാർച്ച് പാസ്റ്റ് നടത്തി. തമിഴ്നാട്ടിലേക്കു വിവിധ ആവശ്യങ്ങൾക്കു പോകുന്നവർ കൃത്യമായ തിരിച്ചറിയൽ രേഖകൾ കരുതണമെന്നു പൊലീസ് നിർദേശം നൽകി. വ്യവസായ നഗരമായ തിരുപ്പൂരിൽ മറ്റു നാട്ടുകാരുടെ പാസ്പോർട്ട് രേഖകൾ പരിശോധിക്കുന്നുണ്ട്.

കേരളത്തിൽ 2–ാം ദിവസവും വ്യാപകമായ തിരച്ചിൽ നടത്തി. ചിലർ പൊലീസ് നിരീക്ഷണത്തിലാണ്. പ്രധാന ആരാധനാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പ്രത്യേക സുരക്ഷയുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com