ADVERTISEMENT

കൊച്ചി ∙ കൊച്ചി നഗരത്തിലെ റോഡുകളുടെ തകർന്നു തരിപ്പണമായ അവസ്ഥയ്ക്കു പരിഹാരം തേടി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ കോർപറേഷനെ കക്ഷി ചേർക്കാൻ ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

കഴിഞ്ഞ വർഷത്തെക്കാൾ മോശമായ അവസ്ഥയിലാണു റോഡുകളെന്നു കാണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അയച്ച  കത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണു സ്വമേധയാ നടപടി. കലൂർ– കടവന്ത്ര, തമ്മനം– പുല്ലേപ്പടി, തേവര ഫെറി റോഡ്, പൊന്നുരുന്നി പാലം റോഡ്, പൊന്നുരുന്നി– ചളിക്കവട്ടം റോഡ്, വൈറ്റില, കുണ്ടന്നൂർ റോഡുകൾ തുടങ്ങിയവ താറുമാറായി ഗതാഗത യോഗ്യമല്ലെന്നു കത്തിൽ പറയുന്നു.

കനത്ത മഴയും വെളിച്ചക്കുറവും മൂലം കുഴിയിൽ വീണ് അപകടങ്ങൾ ഏറുന്നു. കാൽനടക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. റോഡിലെ കുഴികൾ മൂലം വാഹനക്കുരുക്കിൽ ഇന്ധന നഷ്ടം ഏറുകയാണെന്നും കത്തിൽ പറയുന്നു. 

നന്നാക്കുന്ന പുതിയ റോഡുകൾ പോലും ഏതാനും മാസം കൊണ്ടു കേടാകുന്നതു തുടർക്കഥയായിട്ടും അധികാരികൾ അവഗണിക്കുകയാണ്. ഹൈക്കോടതിയുടെ ഇടപെടലിനു വേണ്ടിയാണു സർക്കാർ, പൊതുമരാമത്ത് ചീഫ് എൻജിനീയർ എന്നിവരെ കക്ഷി ചേർത്ത് നടപടിയാരംഭിച്ചത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com