ADVERTISEMENT

ബേപ്പൂർ (കോഴിക്കോട്) ∙ രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ നേരിട്ട ചെറിയ ഇടിവ് ആശങ്കാജനകമായ സംഭവമാക്കാനാണ് ചിലരുടെ ശ്രമമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ അൽപം കുറവുണ്ടായി എന്നതു ശരിയാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ വളർച്ചാ നിരക്കിനെക്കാൾ കൂടുതലാണിത്. ഇതു മറച്ചു വച്ചാണ് പ്രചാരണം. എല്ലാ ഇടപാടുകളും രേഖപ്പെടുത്തേണ്ടി വരുന്നതിലുള്ള പ്രാഥമികമായ അപരിചിതത്വമാണ് ഇപ്പോൾ നേരിടുന്ന ആശങ്കയെന്നും മുരളീധരൻ പറഞ്ഞു. 

ശശി തരൂർ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും വിഷയത്തിൽ ശശി തരൂർ അഭിപ്രായം പറഞ്ഞാൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉചിതമായി സ്വീകരിച്ചില്ല;  വി.മുരളീധരൻ നീരസം അറിയിച്ചു

കോഴിക്കോട് ∙ കരിപ്പൂർ വിമാനത്താവളത്തിൽ  ഉചിതമായി സ്വീകരിച്ചില്ലെന്നതിൽ എയർപോർട്ട് ഡയറക്ടറോടു കേന്ദ്രമന്ത്രി വി. മുരളീധരൻ നീരസം പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രി എത്തുമ്പോൾ വിമാനത്താവളം അധികൃതർ സ്വീകരിക്കുക പതിവാണ്. എന്നാൽ ഇന്നലെ മുരളീധരൻ എത്തിയപ്പോൾ അതുണ്ടായില്ല.

തുടർന്നു ഗെസ്റ്റ് ഹൗസിൽ നിവേദനം നൽകാനെത്തിയ മലബാർ ഡവലപ്മെന്റ് ഫോറം ഭാരവാഹികളുടെ കൂടെ എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു എത്തിയപ്പോൾ  മന്ത്രി അതൃപ്തി അറിയിക്കുകയായിരുന്നു.  മുൻകൂട്ടി അനുമതി വാങ്ങാതെ സംഘത്തിനൊപ്പം കാണാനെത്തിയതും മന്ത്രി ചോദ്യം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com