ADVERTISEMENT

ചെറുതോണി ∙ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്  2370.42 അടി കവിഞ്ഞതോടെ ചെറുതോണി അണക്കെട്ടിലെ ഷട്ടർ ഉയർത്തി പരിശോധന നടത്തി. വൈദ്യുതി ബോർഡിന്റെ നിർദേശപ്രകാരം ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നലെയായിരുന്നു അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും ഉയർത്തി പരിശോധന നടത്തിയത്.

   റബർ ബീഡിങ്,ലീക്ക് എന്നിവ പരിശോധിച്ച് ഷട്ടറിനും ബന്ധിപ്പിച്ചിരിക്കുന്ന വടത്തിനും ഗ്രീസ് ഇട്ട് അറ്റകുറ്റപ്പണികൾ നടത്തി. സമുദ്ര നിരപ്പിൽ നിന്നും പരമാവധി 2403 അടി വരെ വെള്ളം ശേഖരിക്കാവുന്ന അണക്കെട്ടിൽ 2370 അടിക്കു മുകളിൽ വെള്ളം ഉയർന്നാൽ മാത്രമാണ് ഷട്ടർ തുറന്ന് പരിശോധന. നിലവിലെ സാഹചര്യത്തിൽ തുലാവർഷം കനത്താൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് ഉയരും. ഇങ്ങനെ വന്നാൽ ഷട്ടർ തുറക്കേണ്ടിവരുമെന്ന പ്രതീക്ഷയിലാണ്  അറ്റകുറ്റപ്പണി നടത്തി പ്രവർത്തന ക്ഷമത ഉറപ്പു വരുത്തിയത്. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com