ADVERTISEMENT

കൂട്ടുകുടുംബത്തിലായിരുന്നു ഞങ്ങളുടെ ചെറുപ്പകാലം. അതിനാൽ തന്നെ ഓണക്കാലത്തിനു മാധുര്യം കൂടുതലായിരുന്നു. പ്രീഡിഗ്രി പഠന കാലം. വീട്ടിൽ ഞങ്ങൾ 10–12 ചെറുപ്പക്കാരുണ്ട്. അത്തപ്പൂക്കളം ഏറ്റവും മനോഹരമായി ഒരുക്കിയാണ് ഞങ്ങൾ മുന്നേറിയിരുന്നത്. ഞങ്ങളുടെ വീട്ടിലെ മുത്തശ്ശിമാരിൽ  ഉണികാളി എന്നൊരു മുത്തശ്ശിയുണ്ടായിരുന്നു. ഈ മുത്തശ്ശിയാണ് ഞങ്ങളുടെ ഏറ്റവും വലിയ പിന്തുണ. ഞങ്ങൾ എന്തു ചെയ്താലും മുത്തശ്ശി ഒപ്പം നിൽക്കും. എന്തു കാര്യത്തിനും മുൻപന്തിയിലുണ്ടാകും.

ഒരു ഓണക്കാലത്ത് മുത്തശ്ശി കിടപ്പിലായി. എങ്കിലും കാര്യങ്ങൾ എല്ലാം അവരുടെ ചെവിയിൽ എത്തിക്കുമായിരുന്നു. ഒരു തിരുവോണ നാളിൽ ഞങ്ങൾ കഥകളി രൂപമാണ് പൂക്കളത്തിൽ വരച്ചത്. പൂക്കൾ മുഴുവൻ തലേന്നു തന്നെ പറിച്ചെടുത്ത് ഒരുക്കി വച്ചു. പിറ്റേ ദിവസം പുലർച്ചെ എല്ലാവരും നേരത്തെ എഴുന്നേറ്റു.  

വീട്ടിലെ മുതിർന്നവരെല്ലാം ഉണരുന്നതിനു മുൻപേ കഥകളിപ്പൂക്കളം തീർക്കുകയായിരുന്നു ലക്ഷ്യം.  രാവിലെ അഞ്ചരയോടെ പൂക്കളം പകുതിയായി.  അന്ന് ഉണികാളി മുത്തശ്ശി കണ്ണു തുറന്നില്ല. പുലർച്ചെ ഞങ്ങളുടെ മുത്തശ്ശി യാത്രയായിരുന്നു. പാതി തീർത്ത ആ പൂക്കളം എന്നും മനസിൽ മായാത്ത ഓർമയായി കിടക്കുന്നു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com