ADVERTISEMENT

ന്യൂഡൽഹി ∙ മലയാള ഭാഷയെ പ്രോൽസാഹിപ്പിക്കാൻ ഡൽഹിയിൽ മലയാളം അക്കാദമി സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. അക്കാദമിയുടെ നേതൃത്വത്തിൽ ഇതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) കേന്ദ്രകമ്മിറ്റിയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡൽഹിയെ സ്വന്തം വീടുപോലെ കരുതുന്ന മലയാളികൾ വികസനത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. മലയാളികൾ ബുദ്ധിമാൻമാരാണ്. സർക്കാർ ജോലി, പത്രപ്രവർത്തനം എന്നീ മേഖലകളിൽ മലയാളികളുടെ മേധാവിത്വം പ്രകടമാണ്. വിദ്യാഭ്യാസ മേഖലയിൽ ഡൽഹി സർക്കാർ നടപ്പിലാക്കുന്ന പല പദ്ധതികൾക്കും പ്രചോദനവും മാതൃകയും കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com