ADVERTISEMENT

ഗുരുവായൂർ ∙ കണ്ണന് ഉത്രാടക്കാഴ്ചയായി സ്വർണവർണത്തിലുള്ള നൂറുകണക്കിനു നേന്ത്രക്കുലകളെത്തി. സ്വന്തം ഭൂമിയിൽ വിളഞ്ഞതും കടകളിൽ നിന്നു വാങ്ങിയതുമായ ഒന്നാംതരം നേന്ത്രക്കുലകളുമായാണു ഭക്തരെത്തിയത്.

രാവിലെ ശീവേലിക്കു ശേഷം കൊടിമരത്തിനു സമീപം മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ആദ്യത്തെ നേന്ത്രക്കുല സമർപ്പിച്ചു. തുടർന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, കെ.മുരളീധരൻ എംപി, ഭരണസമിതിയംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.കെ. രാമചന്ദ്രൻ, പി. ഗോപിനാഥൻ, എ.വി. പ്രശാന്ത് തുടങ്ങിയവരും കാഴ്ചക്കുലകൾ സമർപ്പിച്ചു. ഉച്ചപ്പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതു വരെ കാഴ്ചക്കുല സമർപ്പണത്തിനു തിരക്കായിരുന്നു.

കാഴ്ചശീവേലിക്കു  ഗുരുവായൂർ പത്മനാഭൻ കോലമെഴുന്നള്ളിച്ചു. വിനായകൻ, രവികൃഷ്ണൻ എന്നീ കൊമ്പൻമാർ പറ്റാനകളായി. ഉത്രാടദിനത്തിൽ ദേവസ്വത്തിലെ 18 ആനകൾക്ക് ആനയൂട്ട് നടന്നു. ക്ഷേത്രത്തിൽ ഇന്ന് 15,000 പേർക്ക് വിഭവസമൃദ്ധമായ തിരുവോണസദ്യ നൽകും. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com