ADVERTISEMENT

തിരുവനന്തപുരം ∙ ‘മലയാളമില്ലാതെ ഓണമില്ല’ എന്ന  ആഹ്വാനവുമായി എം.ടി. വാസുദേവൻനായർ, ബി.സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പടെ ഒട്ടേറെ സാഹിത്യ സാംസ്കാരിക പ്രതിഭകളും ഭാഷാസ്നേഹികളും തിരുവോണ ദിവസമായ ഇന്ന്  ഉപവസിക്കും.

കെഎഎസ് ഉൾപ്പടെ പിഎസ്‌സി പരീക്ഷകൾ മലയാളത്തിലും മറ്റു ന്യൂനപക്ഷ ഭാഷകളിലും നടത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ പിഎസ്‌സി ആസ്ഥാനത്തിനു മുന്നിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു ഐക്യദാർഡ്യവുമായിട്ടാണ് ഉപവാസം.

എം.ടി.വാസുദേവൻ നായർ കോഴിക്കോട് ബസ് സ്റ്റാൻഡു പരിസരത്തും കുരീപ്പുഴ ശ്രീകുമാർ കൊല്ലം ചിന്നക്കട പോസ്റ്റ് ഓഫിസിനു മുന്നിലും ബാലചന്ദ്രൻ ചുള്ളിക്കാട് എറണാകുളം അങ്കമാലി പഴയ മുനിസിപ്പൽ ഓഫിസ് പരിസരത്തും സി.കെ. ശശീന്ദ്രൻ എംഎൽഎ വയനാട് കൽപറ്റ ബസ്റ്റാൻഡിലും അടൂരും സുഗതകുമാരിയും തലസ്ഥാനത്തും ഉപവാസമിരിക്കും. സംസ്ഥാനത്തു 17 കേന്ദ്രങ്ങൾക്കു പുറമേ മുംബൈയിലും ഇന്നു സമരം നടക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com