ADVERTISEMENT

പാലാ ∙ മരടിലെ ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണിൽച്ചോരയില്ലാത്ത തീരുമാനമാണു സുപ്രീം കോടതി ഉത്തരവിൽ പ്രതിഫലിക്കുന്നത്. നിയമലംഘനം നടത്താത്തവരാണ് ഇപ്പോൾ ഒഴിഞ്ഞുകൊടുക്കേണ്ടി വരുന്നത്.

ഫ്ലാറ്റ് ഉടമകൾക്കു തണൽ നൽകുന്ന ഇടപെടൽ സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും. തെറ്റു ചെയ്തവർക്കെതിരെയാണു നടപടി വേണ്ടത്. പൊളിക്കാൻ നിർബന്ധിതമായാൽ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻകൂട്ടി ധാരണ ഉണ്ടാക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com