ADVERTISEMENT

മാരാരിക്കുളം ∙ കോളജ്  തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക നൽകാൻ പോയ എഐഎസ്എഫ് നേതാവായ വിദ്യാർഥിനിയുടെ കൈ എസ്എഫ്ഐ പ്രവർത്തകർ പിടിച്ചു തിരിച്ചു പരുക്കേൽപ്പിച്ചെന്നും തള്ളിയെന്നും പരാതി. ചേർത്തല എസ്എൻ കോളജിലെ മൂന്നാംവർഷ ബിരുദ വിദ്യാർഥിനി എസ്എൻപുരം നെടുംചിറയിൽ എൻ.എം. അർച്ചനയെ (22)ആണ് ഇന്നലെ ഉച്ചയോടെ കയ്യേറ്റം ചെയ്തത്. എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗവും ചേർത്തല തെക്ക് മണ്ഡലം പ്രസിഡന്റുമാണ്.

ക്ലാസ് പ്രതിനിധിയായി നാമനിർദേശ പത്രിക നൽകാനെത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകർ ചേർന്നു ഭീഷണിപ്പെടുത്തുകയും ഇടതുകൈ പിടിച്ചു തിരിക്കുകയും തള്ളുകയും ചെയ്തെന്നാണു പരാതി. കോളജ് പഠനം കഴിഞ്ഞു പുറത്തുപോയ ഒരാളും ഉണ്ടായിരുന്നെന്നും അർച്ചന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഒപ്പമുണ്ടായിരുന്നവർ പേടിച്ചു മാറിയെന്നും നാമനിർദേശ പത്രിക നൽകിയതിനു ശേഷവും  ഭീഷണി തുടർന്നെന്നും അർച്ചന പറയുന്നു. മാരാരിക്കുളം പൊലീസ് അന്വേഷണം തുടങ്ങി. അർച്ചന ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com