ADVERTISEMENT

ന്യൂഡൽഹി ∙ ലാവ്‌ലിൻ അഴിമതിക്കേസിൽ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകൾ സുപ്രീം കോടതി അടുത്ത മാസം ഒന്നിനു പരിഗണിച്ചേക്കും. ഒരു ഇടപെടൽ അപേക്ഷകന്റെ അഭിഭാഷക ഇന്നലെ കേസ് പരാമർശിച്ചപ്പോഴാണു ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഇതു വ്യക്തമാക്കിയത്. പലതവണയായി കേസ് മാറ്റിവയ്ക്കുന്നുവെന്നും അതു പാടില്ലെന്നും അഭിഭാഷക എം.കെ.അശ്വതി പറഞ്ഞു.

സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളതനുസരിച്ച് അടുത്ത ഒന്നിനാണ് ഇനി കേസ് പരിഗണിക്കേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, കെ. മോഹനചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കേസിൽനിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജികളും വിചാരണ നേരിടണമെന്നതിനെതിരെ പ്രതിപ്പട്ടികയിലെ മറ്റു 3 പേർ കൊടുത്ത ഹർജികളുമാണു കോടതിയുടെ പരിഗണനയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com