ADVERTISEMENT

കൊച്ചി ∙ തീരപരിപാലന ചട്ടലംഘനത്തിന്റെ പേരിൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റിൽ നിന്നു കുടിയൊഴിപ്പിക്കാൻ മരട് നഗരസഭ നൽകിയ നോട്ടിസ് ചോദ്യം ചെയ്ത് അപ്പാർട്മെന്റ് ഉടമ ഹൈക്കോടതിയിൽ ഹർജി നൽകി. ഒഴിപ്പിക്കലും പൊളിക്കലും തടയണം എന്നാവശ്യപ്പെട്ട് ഹോളി ഫെയ്ത് അപ്പാർട്മെന്റിലെ ക്യാപ്റ്റൻ കെ. കെ. നായരാണ് കോടതിയിൽ എത്തിയത്.

അപ്പാർട്മെന്റിനു മുനിസിപ്പാലിറ്റി ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയതാണെന്നും വസ്തുനികുതി അടയ്ക്കുന്നുണ്ട് എന്നും ഹർജിയിൽ പറയുന്നു. 5 ദിവസത്തിനകം ഒഴിഞ്ഞുപോകണം എന്നുള്ള നോട്ടിസ് സെപ്റ്റംബർ 9നു ബിൽഡർക്കാണു നൽകിയത്; ഉടമകൾക്കല്ല. വീട്ടുടമയെ ഒഴിവാക്കണമെങ്കിൽ മുനിസിപ്പൽ ബിൽഡിങ് ചട്ടപ്രകാരം നോട്ടിസ് നൽകേണ്ടതുണ്ട്. തെറ്റ് എന്താണെന്ന് അറിയിച്ച് വിശദീകരണത്തിന് അവസരം നൽകണം. നോട്ടിസിൽ പറയുന്ന സുപ്രീംകോടതി നടപടികളിൽ താൻ കക്ഷിയല്ലെന്നും ഹർജിക്കാരൻ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com