ADVERTISEMENT

മാണി സി.കാപ്പന്റെ ആശയങ്ങളെക്കുറിച്ച് സംവിധായകർ സിദിഖ്–ലാലിന്റെ അനുഭവം

പാലായിലെ പുതിയ ജനപ്രതിനിധി ഒരു പാട് ഐഡിയകൾ ഉള്ളയാളാണ്. അതു തീർച്ചയായും മണ്ഡലത്തിന്റെ വികസനത്തിന് പ്രയോജനപ്പെടും. അതു വളരെ അടുത്തറിയാവുന്നയാളാണ് ഞങ്ങൾ. ഞങ്ങൾ  സംവിധാനരംഗത്തേക്കെത്തിയപ്പോൾ എല്ലാ  പ്രോത്സാഹനവും സഹായവുമായി നിന്ന വ്യക്തിയാണ് മാണിച്ചായൻ (മാണി സി.കാപ്പൻ) ഗോഡ്ഫാദർ സൂപ്പർഹിറ്റായ സമയം. ഒരു ദിവസം രാവിലെ മാണിച്ചായന്റെ ഫോൺ ഞങ്ങൾക്കു വരുന്നു. റെഡിയായിക്കോ. നമുക്ക് ഒന്ന് അമേരിക്കവരെ പോകണം. ഞങ്ങൾക്ക് അമ്പരപ്പായി.എന്താണ് അമേരിക്ക ?

മാണിച്ചായൻ പുതിയൊരു ഐഡിയയുമാണു വന്നത്. അമേരിക്കയിൽ മലയാള സിനിമ തത്സമയം റിലീസ് ചെയ്യുക. എല്ലാ വീടുകളിലും സിനിമ കാണുന്ന ഒരു പദ്ധതി. ഡോളർ കണക്കിൽ വരുമാനം കണക്കുകൂട്ടി കാണിച്ചപ്പോൾ ഞങ്ങളുടെ കണ്ണുതള്ളിപ്പോയി. ഞങ്ങൾ അങ്ങനെ അമേരിക്കക്ക് പോകാൻ ചെന്നൈയിൽ എത്തിയപ്പോൾ ഒരു സുഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നു. അതിന്റെ ഉറവിടം തേടിച്ചെന്നപ്പോൾ മാണിച്ചായന്റെ സ്യൂട്ട്കേസ് ആണ് ഉറവിടം. എന്തു ചെയ്താലും മാണിച്ചായൻ പെട്ടിതുറക്കാൻ സമ്മതിക്കുന്നില്ല. 

ഒടുവിൽ ഞങ്ങൾ ബലംപ്രയോഗിച്ച് പെട്ടി തുറന്നപ്പോൾ അതിലൊരു പഴുത്ത തേൻവരിക്ക. അപ്പോൾ തന്നെ പഴുത്തു ചീഞ്ഞ ചക്കയാണ്. ഒരു ദിവസം കൂടി കഴിഞ്ഞാൽ വെള്ളംവരും. അപ്പോഴാണ് മാണിച്ചായൻ ആ ഐഡിയ പറയുന്നത്.

ചക്കയ്ക്ക് അമേരിക്കയിൽ വലിയ മാർക്കറ്റ് കിട്ടാൻ സാധ്യതയുണ്ട്. അതൊന്നു പഠിക്കണം. അതിന്റെ ടെസ്റ്റ്ഡോസാണ് സാധനം. ഒടുവിൽ ചക്ക ഞങ്ങൾ ചെന്നൈയിൽ ഉപേക്ഷിച്ചു. ഞങ്ങൾ അമേരിക്കയിൽ പോയി പറഞ്ഞതൊന്നും ആരും വിശ്വസിച്ചില്ല. ഞങ്ങളുടെ ഐഡിയകൾ ഏശിയില്ല. എങ്കിലും മലയാള സിനിമ ഡിജിറ്റിൽ യുഗത്തിൽ അതേ ദിവസം ലോകമെങ്ങും പ്രദർശിപ്പിക്കുമ്പോൾ ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചപ്പോൾ ഞങ്ങളോർക്കാറുണ്ട് – വാട്ട് അൻ ഐഡിയ മാണിച്ചായാ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com