ADVERTISEMENT

പാലാ ∙ ജോസ് കെ. മാണി  വോട്ട് ചെയ്ത പാലാ സെന്റ് തോമസ് ഹൈസ്കൂളിലെ 128-ാം നമ്പർ ബൂത്തിൽ ഇടതു സ്ഥാനാർഥി മാണി സി. കാപ്പൻ 10 വോട്ടിന്റെ ലീഡ് നേടി. മാണി സി. കാപ്പന് 371 വോട്ട് ലഭിച്ചപ്പോൾ ജോസ് ടോമിനു 361 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനും കുടുംബവും വോട്ടു ചെയ്ത കാനാട്ടുപാറ ഗവ. പോളിടെക്നിക് കോളജിലെ 119-ാം നമ്പർ ബൂത്തിൽ കാപ്പനു തന്നെയാണു ലീഡ്. മാണി സി. കാപ്പന് 423 വോട്ടും ജോസ് ടോമിന് 280 വോട്ടും എൻ. ഹരിക്ക് 72 വോട്ടും ലഭിച്ചു.

മുൻ എംപി ജോയി ഏബ്രഹാം വോട്ടു ചെയ്ത മേലമ്പാറ ഗവ. എൽപി സ്കൂളിലെ 64-ാം നമ്പർ ബൂത്തിൽ മാണി സി. കാപ്പൻ ലീഡ് ചെയ്തു. കാപ്പന് 301 വോട്ട് ലഭിച്ചപ്പോൾ ജോസ് ടോമിന് 276 വോട്ടാണ് കിട്ടിയത്. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവർ വോട്ടു ചെയ്ത സെന്റ് തോമസ് ബിഎഡ് കോളജിലെ 129-ാം ബൂത്തിൽ ജോസ് ടോം 304 വോട്ട് നേടിയപ്പോൾ മാണി സി. കാപ്പന് 174 വോട്ട് മാത്രമാണ് ലഭിച്ചത്. എൻ. ഹരി 62 വോട്ട് നേടി.

കാപ്പന്റെ നായകനും നിയമസഭയിലുണ്ട്

പാലാ ∙ മാണി സി.  കാപ്പൻ നിയമസഭയിലെത്തുമ്പോൾ താൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയിലെ നായകനും സഭയിലുണ്ടെന്നതു കൗതുകം. സിദിഖ്–ലാൽ തിരക്കഥയെഴുതി മാണി സി.കാപ്പൻ സംവിധാനം ചെയ്ത ‘ മാന്നാർ മത്തായി സ്പീക്കിങ് ’ സിനിമയിലെ നായകൻ മുകേഷ് സഭയിൽ കാപ്പനേക്കാൾ സീനിയർ. ഇതേ ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച ഇന്നസെന്റ് പിന്നീട് ലോക്സഭാംഗമായി. കാപ്പനു വേണ്ടി മുകേഷ് പാലായിൽ പ്രചാരണത്തിനെത്തിയിരുന്നു.

കിരീടം നിർമിച്ചത് കഴിഞ്ഞ വട്ടം, ചൂടിയത് ഈ വർഷം

പാലാ ∙ ഇന്നലെ ടിവിയിൽ എല്ലാവരും ശ്രദ്ധിച്ചത് വിജയ നിമിഷത്തിൽ മാണി സി കാപ്പൻ തലയിൽ വച്ച കിരീടം.3 വർഷത്തോളം സൂക്ഷിച്ചു വച്ച ആ കിരീടം ഒടുവിൽ മാണി സി.കാപ്പന്റെ തലയിൽ ഉറച്ചു. കല്ലുകൾ ഒക്കെ വച്ചു ഭംഗിയാക്കിയ കിരീടം കഴിഞ്ഞ പാലാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ തലയിൽ വയ്ക്കാൻ വേണ്ടി തയാറാക്കിയതാണ്. ഈ ഉപതിരഞ്ഞെടുപ്പിൽ വിജയ കിരീടമണിഞ്ഞു തല ഉയർത്തി നിൽക്കാൻ മാണി സി.കാപ്പനു സാധിച്ചു. ബാലെ സംഘങ്ങളോടു പറഞ്ഞ് ഉണ്ടാക്കിയതാണ് ഇതെന്നു കിരീടം കൊണ്ടു വന്ന എൻസിപി മൂന്നിലവ് മണ്ഡലം പ്രസിഡന്റ് ഉണ്ണി മുട്ടത്ത് പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com