ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമലയിൽ ദർശനത്തിനു തിരുപ്പതി മോഡൽ ഓൺലൈൻ ബുക്കിങ് സംവിധാനത്തിനു പുതിയ പദ്ധതി പൊലീസ് തയാറാക്കുന്നു. പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനത്തിൽ പാളിച്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണു പുതിയ സോഫ്റ്റ്‌വെയർ തയാറാക്കുന്നത്. 

ഡിജിറ്റൈസ്ഡ് പിൽഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്നു പേരിട്ടിരിക്കുന്ന പദ്ധതി പൊലീസും ദേവസ്വം ബോർഡും കെഎസ്ആർടിസിയും ചേർന്ന‌ാണു നടപ്പിലാക്കുക. ക്ഷേത്ര ദർശനം, വഴിപാടുകൾ, സമർപ്പണങ്ങൾ, താമസം എന്നിവയെല്ലാം പൊലീസ് ഒരുക്കുന്ന പുതിയ സംവിധാനത്തിലൂടെ ബുക്കു ചെയ്യാം. ദർശനത്തിനായി പ്രത്യേക ക്യൂ തുടരുമെന്നും ഓൺലൈൻ വഴി ബുക്കു ചെയ്യുന്നവർക്കു മുൻഗണന ലഭിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ ഓൺലൈൻ ബുക്കിങ് തുടങ്ങാനാകുമെന്നാണു പ്രതീക്ഷ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com