ADVERTISEMENT

വെളുത്ത പ്രതലത്തിൽ കറുത്ത മഷി കൊ‍ണ്ട് കുറിയ ഏതാനും വരകൾ കോറിയിട്ടാൽ മഹാത്മാവ് പുനർജനിക്കും. വട്ടക്കണ്ണടയും ഊന്നുവടിയും മെതിയടിയും ചർക്കയുമെല്ലാമാണ് ആദ്യം ഓർമയിൽ വരിക. അർധനഗ്നമായ ആ ശരീരം ഏതാനും വരകളിലൂടെ പ്രതിഫലിപ്പിക്കാനാകും.

ചെറുപ്രായത്തിൽ വരയുടെ ബാലപാഠങ്ങൾ അഭ്യസിക്കുമ്പോൾ മനസ്സിനെ ഏറെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ഗാന്ധിജിയുടേത്. അദ്ദേഹത്തിന്റെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്യാനായി കൊ‍ണ്ടുപോയതെല്ലാം ഇന്നും ഓർമയിലുണ്ട്. പൊ‍ന്നാനിയിൽനിന്നു കാൽനടയായാണു ഭാരതപ്പുഴയിലേക്കു നിമജ്ജന യാത്ര പുറപ്പെട്ടത്. അതിൽ എനിക്കും പങ്കാളിയാകാൻ സാധിച്ചു. ഇതെല്ലാം പിന്നീട് എന്റെ വരകളിൽ പ്രതിഫലിച്ചു.

ഗാന്ധിജിയെ ഒരുപാട് തവണ വരച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഒട്ടേറെ വായിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് വരച്ച പെയിന്റിങ്ങുകൾ ഇന്നും വീട്ടിൽ നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. നേരിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും സാധിച്ചില്ല. ഇന്നും ഗാന്ധിയോർമകൾ മനസ്സിൽ കൊ‍ണ്ടുനടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com