ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്തു നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ ഗാന്ധിഘാതകരുമായാണു മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുകൂടുന്നതെന്നു കെ.മുരളീധരൻ എംപി. കെപിസിസി മേഖലാ പദയാത്ര–ഗാന്ധിയാത്ര–യുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോന്നിയിൽ കെ.സുരേന്ദ്രനു സിപിഎം വോട്ടു നൽകിയാൽ പകരം വട്ടിയൂർക്കാവിൽ ബിജെപി സിപിഎം സ്ഥാനാർഥിക്കു വോട്ടു നൽകുമെന്നാണു ധാരണ. ഇതേ ധാരണ ലാവ്‌ലിൻ കേസിലുമുണ്ട്. പിണറായി വിജയനും ബിജെപിയുടെ കേന്ദ്രമന്ത്രിയും തമ്മിലാണ് ചർച്ചകൾ നടക്കുന്നത്.

ബിജെപി–സിപിഎം ധാരണ ഉണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിനു മുഖ്യമന്ത്രി മറുപടി പറഞ്ഞ അതേ ഭാഷയിൽ മറുപടി പറയാൻ കോൺഗ്രസിനും അറിയാം. പറയാത്തതു സംസ്കാരം അനുവദിക്കാത്തതു കൊണ്ടും ഡൽഹിയിൽ സോണിയാ ഗാന്ധി വിളിക്കുന്ന യോഗങ്ങൾക്കു സീതാറാം യെച്ചൂരി വരുന്നതുകൊണ്ടുമാണെന്നു മുരളീധരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com