ADVERTISEMENT

കോട്ടയം ∙ പ്രളയത്തിൽ തകർന്ന കേരളത്തിനായി കാനഡയിൽ വയലിൻ വായിച്ചു കൊച്ചു സാം  സമാഹരിച്ചത് 65000  രൂപ. നോട്ട്ബുക്കിൽ നിന്നു കീറിയെടുത്ത പേജിൽ മുഖ്യമന്ത്രിക്ക് ഒരു കത്തും എഴുതി ദുരിതാശ്വാസനിധിയിലേക്കു സാം പണം അയച്ചു. 

തോട്ടയ്ക്കാട് ഓലിക്കരപുത്തേട്ട് കടുപ്പിൽ ടാജു എ. പുന്നൂസിന്റെയും സൂസൻ കോര അഞ്ചേരിലിന്റെയും മകനാണ് പത്തു വയസ്സുകാരൻ സാം ടി. നൈനാൻ. കാനഡയിലെ ഓഷ്വായിലാണ് താമസം. 

കേരളത്തിലെ പ്രളയത്തിന്റെ വിവരം എഴുതി പ്രദർശിപ്പിച്ച ശേഷമാണു വയലിൻ വായിച്ചത്. തെരുവിൽ വയലിൻ വായിച്ചപ്പോൾ കിട്ടിയ തുകയും തുടർന്നു വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തപ്പോൾ കിട്ടിയ തുകയും ചേർത്താണ് ദുരിതാശ്വാസനിധിയിലേക്കു നൽകിയത്. 

ഓഷ്വാ ജോൺ കാത്തലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണു സാം. വയലിൻ പഠിക്കുന്നുണ്ട്. യു ട്യൂബിൽ സ്വന്തം ചാനലുമുണ്ട്. ലിങ്ക്: https://www.youtube.com/channel/UC2C8Q0IVbnTxY78Thi8I_8Q

കാനഡയിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ് ടാജു. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയിൽ ജീവനക്കാരിയാണു സൂസൻ. മുഖ്യമന്ത്രി പിണറായി വിജയൻ സാമിനു മറുപടിക്കത്തും സർട്ടിഫിക്കറ്റും നൽകി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com