മരിക്കുമ്പോള്‍ റോയിയുടെ ശരീരത്തില്‍ തകിട്; നല്‍കിയത് കട്ടപ്പനയിലെ ജ്യോതിഷി

jolly-and-family
റോയിയും ജോളിയും മക്കളും
SHARE

കോഴിക്കോട്∙ കൂടത്തായി മരണപരമ്പരക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിന്റെ ആദ്യഭർത്താവ് റോയ് തോമസ് മരിക്കുമ്പോൾ ശരീരത്തിലുണ്ടായിരുന്ന തകിടിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. കട്ടപ്പനയിലെ ഒരു ജ്യോൽസ്യൻ നൽകിയ തകിടാണു ശരീരത്തിലുണ്ടായിരുന്നത്. തകിടിലൂടെ വിഷം അകത്തുചെല്ലാൻ സാധ്യതയുണ്ടോയെന്നാണു പരിശോധന.

തകിടു നൽകിയ ജ്യോൽസ്യന്റെ വിലാസവും ഒരു പൊതിയിൽ എന്തോ പൊടിയും റോയി ധരിച്ച പാന്റ്സിന്റെ കീശയിലുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത കോടഞ്ചേരി പൊലീസ് ഈ വസ്തുക്കൾ ശേഖരിച്ചെങ്കിലും പിന്നീട് ജോളി സ്റ്റേഷനിൽ നൽകിയ അപേക്ഷയനുസരിച്ച് വിട്ടുനൽകി.

ഈ പൊതിയിലുണ്ടായിരുന്ന പൊടി ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നൽകിയ വെള്ളത്തിൽ കലർത്തിയിട്ടുണ്ടെന്നും ജോളി പൊലീസിനു നൽകിയ മൊഴിയിലുണ്ട്.  എന്നാൽ ‌‌റോയിയുടെ കയ്യിലുണ്ടായിരുന്ന പൊടിയാണു മരണകാരണമെന്നു വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന നിഗമനത്തിൽ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. ജോളിയുടെ നാടായ കട്ടപ്പനയിലെ ജ്യോൽസ്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA