ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രി ജി. സുധാകരൻ ‘പൂതന’ പരാമർശം നടത്തിയെന്ന പരാതിയിൽ അദ്ദേഹം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. അരൂരിലെ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ചീഫ് ഇലക്‌ഷൻ ഏജന്റ് നൽകിയ പരാതിയെത്തുടർന്ന് ഡിജിപിയിൽനിന്നും  കലക്ടറിൽനിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇതിനുപുറമേ, സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് നിവേദനം നൽകി. ഇവ പരിശോധിച്ചശേഷമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പരാതിയിൽ തീർപ്പുകൽപ്പിച്ചത്. 

റിപ്പോർട്ടുകളും വിഡിയോയും പരിശോധിച്ചിരുന്നു. ആരെയും പേരെടുത്തു പറഞ്ഞല്ല മന്ത്രി പരാമർശം നടത്തിയത്. ദുരുദ്ദേശ്യത്തോടെ നടത്തിയ പരാമർശമല്ലെന്നാണു മനസിലാക്കുന്നതെന്നും അതിനാൽ മന്ത്രി പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടില്ല എന്ന നിഗമനത്തിലെത്തുന്നതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com