ADVERTISEMENT

മൂന്നാർ‍ ∙ നവീകരണ ജോലികൾ നടക്കുന്ന കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ-ദേവികുളം ഗ്യാപ് റോഡിൽ കഴി‍ഞ്ഞ ദിവസമുണ്ടായ വൻ മലയിടിച്ചിലിൽ അകപ്പെട്ട രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.  

   റോഡിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ക്ലീനർ ഡിണ്ടിഗൽ എളുമാനംപട്ടി സ്വദേശി ഉദയന്റെ(18) മൃതദേഹമാണ്  ഒരു കിലോമീറ്റർ അകലെ നടുപാറയിൽ നിന്ന്  കണ്ടെത്തിയത്.   മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവർ കൃഷ്ണഗിരി ചെന്നാട്ടർ സ്വദേശി തമിഴരശനായി (19)  തിരച്ചിൽ തുടരുകയാണ്. ഇയാളുടെ വസ്ത്രം മണ്ണിനടിയിൽനിന്ന് കണ്ടെടുത്തു. രണ്ടു കിലോമീറ്ററോളം ചെങ്കുത്തായ ഇറക്കത്തിലാണ് മലയിടിച്ചിൽ ഉണ്ടായത്. അതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിക്കാത്ത സ്ഥിതി ആണ്. 

പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് തടസ്സമാകുന്നു. ചൊവ്വാഴ്ച വൈകിട്ട് 5നായിരുന്നു  മലയിടിച്ചിലുണ്ടായത്. വൈകിട്ട്  കനത്ത മഴയെ തുടർന്നായിരുന്നു മലയിടിഞ്ഞത്.  ടിപ്പറും മണ്ണുമാന്തി യന്ത്രവും നൂറടിയോളം താഴ്ചയുള്ള കൊക്കയിലേക്കു പതിച്ചു. ടിപ്പറിലുണ്ടായിരുന്ന 2 പേർ ഉടൻ പുറത്തേക്കു ചാടി രക്ഷപ്പെടുകയായിരുന്നു.

ഇരുവരുടെയും കാലിന് സാരമായ പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. കാണാതായ ആൾക്കായി  ഇന്നും തിരച്ചിൽ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ അറിയിച്ചു. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.  ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിട്ടുണ്ട്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com