sections
MORE

സത്യജിത് രാജൻ തൊഴിൽ അഡീ. ചീഫ് സെക്രട്ടറി

SHARE

തിരുവനന്തപുരം ∙ വനം, വന്യജീവി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സത്യജിത് രാജനെ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പകരം തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിനെ വനം, വന്യജീവി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാക്കി.

ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി മനോജ് ജോഷിക്കു നികുതി വകുപ്പിന്റെ (എക്സൈസ് ഒഴികെ) അധിക ചുമതല നൽകി. നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിനെ മരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കൃഷി (മൃഗസംരക്ഷണം), ക്ഷീരവികസനം, സാംസ്കാരികകാര്യം (മൃഗശാല) എന്നിവയുടെ അധിക ചുമതലയും വഹിക്കും.

മരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധന റാവുവിനെ ഉദ്യോഗസ്ഥ–ഭരണ പരിഷ്കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. പരിസ്ഥിതി ഡയറക്ടർ വീണ എൻ.മാധവൻ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായി. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി പരിസ്ഥിതി ഡയറക്ടറുടെ അധിക ചുമതല വഹിക്കും. ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി.വർഗീസ് പണിക്കരെ ഉപഭോക്തൃകാര്യ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറിയാക്കി. ലീഗൽ മെട്രോളജി കൺട്രോളറുടെ അധിക ചുമതലയും വഹിക്കും.

മാനന്തവാടി സബ് കലക്ടർ എൻ.എസ്.കെ.ഉമേഷിനെ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളില്‍ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുള്ള അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടായി നിയമിച്ചു. ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജിനെ കായിക യുവജനകാര്യ ഡയറക്ടറാക്കി. ആർ.രാഹുലിനെ റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള മാനേജിങ് ഡയറക്ടറായി നിയമിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA