sections
MORE

മദ്യം എടുത്തുമാറ്റിയതിന് പിതാവിനെ മർദിച്ച യുവാവ് അറസ്റ്റിൽ

ratheesh
രതീഷ്
SHARE

മാവേലിക്കര ∙ മദ്യം എടുത്തു മാറ്റിയെന്നാരോപിച്ചു പിതാവിനെ ക്രൂരമായി മർദിച്ച മകനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുമല ഉമ്പർനാട് കാക്കാനപ്പള്ളി കിഴക്കതിൽ രതീഷിനെ (29) ആണ് എസ്ഐ എ.സി.വിപിന്റെ നേതൃത്വത്തിൽ ചുനക്കര പെട്രോൾ പമ്പിനു സമീപത്തു നിന്ന് അറസ്റ്റ് ചെയ്തത്.

യുവാവ് പിതാവിനെ അസഭ്യം പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന വിഡിയോ പ്രചരിച്ചതോടെ കുറത്തികാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. വിഡിയോയിൽ പിതാവായ രഘുവിനെ മകൻ രതീഷ് ക്രൂരമായി മർദിക്കുന്നതെന്നു കണ്ട പൊലീസ് വധശ്രമത്തിനു കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.  ഒളിവിൽ പോയ രതീഷ് ചുനക്കരയിൽ എത്തിയെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് അറസ്റ്റ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA