ADVERTISEMENT

കോന്നി ∙ വിശ്വാസികളുടെ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് ധിക്കാരപരമായ നിലപാടാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. ഇൗ നയത്തിനെതിരെയുള്ള വിധിയെഴുത്താണ് ലോക്സഭയിലുണ്ടായത്. ഉപതിരഞ്ഞെടുപ്പിലും അതു പ്രതിഫലിക്കും. ശബരിമല വിധി നിലനിൽക്കുന്നു. പക്ഷേ ഇപ്പോൾ പ്രശ്നങ്ങളില്ല.

പൊലീസ് ആരെയെങ്കിലും മലകയറ്റാൻ ശ്രമിക്കാത്തതാണ് കാരണം. യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പം നിൽക്കും. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയിൽ യുഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് വിരുദ്ധ സത്യവാങ്മൂലമാണ് ഇടതു സർക്കാർ നൽകിയത്. അതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം. ശബരിമലയുടെ കാര്യത്തിൽ തെറ്റുപറ്റിയെന്ന് പറയാൻ ഇപ്പോഴും സിപിഎം തയാറാകുന്നില്ല.

ശബരിമല പ്രശ്നം ബിജെപിയും മുതലെടുത്തു. പ്രശ്ന പരിഹാരത്തിന് അവർ ഒന്നും ചെയ്തില്ല. എന്നാൽ നടപടിയെടുക്കുമെന്ന് ഇപ്പോൾ കേന്ദ്രമന്ത്രി പറഞ്ഞതായി അറിയുന്നു. അതു പറയാൻ കോന്നി തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. പാലായിലേത് രാഷ്ടീയ വിജയമായി മുഖ്യമന്ത്രി അവകാശപ്പെടുന്നെങ്കിൽ അദ്ദേഹത്തോട് സഹതാപം തോന്നുന്നു. എന്താണ് കാരണമെന്ന് ജയിച്ചയാളും തോറ്റയാളും പറഞ്ഞിട്ടുണ്ട്.

കോന്നിയിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. 23 വർഷം കോന്നിക്ക് എന്താണ് ലഭിച്ചതെന്നു ജനം വിലയിരുത്തും. എൻഎസ്എസിന്റേത് ശരിയായ നിലപാടാണ്. മലങ്കര സഭാ തർക്കത്തിൽ യുഡിഎഫും കോൺഗ്രസും പക്ഷം പിടിക്കില്ല. വിശ്വാസികൾ തമ്മിലുള്ള തർക്കത്തിൽ പാർട്ടി ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com