ADVERTISEMENT

കൊച്ചി∙ മോഹൻലാലിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 2 ജോടി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 ശിൽപങ്ങളും പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. കൊമ്പിൽ തീർത്ത 13 ശിൽപങ്ങളുടെ കാര്യത്തിൽ അനധികൃത കൈവശത്തിനു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജമേഷ് മാത്യുവാണു ഹർജി നൽകിയത്.

2 ജോടി ആനക്കൊമ്പുകൾക്ക് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയതു നിയമവിരുദ്ധമായതിനാൽ അതു റദ്ദാക്കണം. ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയതിനെക്കുറിച്ചു കോടതി നിരീക്ഷണത്തിൽ അന്വേഷണത്തിന് എഡിജിപി നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കണം. അനുമതിയില്ലാതെ ആനക്കൊമ്പുകൾ സൂക്ഷിച്ചതും കൈമാറ്റം ചെയ്തതും നിയമലംഘനമാണെന്നു കാണിച്ച് മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം നൽകിയിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com