ADVERTISEMENT
കോന്നി∙ അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം നേരെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഉമ്മൻചാണ്ടിക്കൊപ്പം ഭാര്യ മറിയാമ്മയുമുണ്ട്. അധികം സംസാരിക്കാൻ പാടില്ലെന്നും ശബ്ദമുയർത്തി സംസാരിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുള്ളതിനാൽ അത് എങ്ങനെയും അനുസരിപ്പിക്കാനാണ് മറിയാമ്മ ഒപ്പം കൂടിയത്. ഫോൺ വിളി അധികം പാടില്ലെന്ന് ഡോക്ടർമാർ കർശന നിർദേശം നൽകിയിട്ടുണ്ട്. പക്ഷേ ഉമ്മൻചാണ്ടിയുടെ ഫോണിന് വിശ്രമമില്ല. പരിശോധനകൾ പൂർത്തിയായെന്നും ചില ചികിത്സകൾ നിർദേശിച്ചിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞിട്ടേയുള്ളൂ തുടർ ചികിത്സ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com