ADVERTISEMENT

തിരുവനന്തപുരം∙ ചന്ദ്രയാൻ 3 ദൗത്യത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങിയതായി ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ. ഭാവിപദ്ധതികളായ ആദിത്യ, ചൊവ്വ, ശുക്ര പര്യവേക്ഷണങ്ങൾക്കൊപ്പമാണ് ചന്ദ്രനിലേക്കുള്ള മൂന്നാം ദൗത്യത്തിന്റെ കാര്യം ചെയർമാൻ വെളിപ്പെടുത്തിയത്. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എയ്റോസ്പേസ് സാങ്കേതികവിദ്യയിലെ പുതിയ കുതിപ്പുകളെക്കുറിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യമാണ് ഐഎസ്ആർഒയുടെ ഇതുവരെയുള്ളതിൽ ഏറ്റവും സങ്കീർണമായ ദൗത്യം. ദൗത്യം പൂർത്തിയാക്കാനുള്ള 40 മാസത്തെ കാലാവധിയിൽ 12 മാസം കഴിഞ്ഞു. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനദൗത്യവും വെല്ലുവിളികൾ നിറഞ്ഞതാണ്. ഭൂമിയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താനുള്ള ഹൈ ത്രൂ പുട്ട് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും പദ്ധതിയുണ്ടെന്ന് ശിവൻ പറഞ്ഞു.

വിഎസ്‌എസ്‌സി ഡയറക്ടർ എസ്. സോമനാഥ് അധ്യക്ഷത വഹിച്ചു. എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റും ഐഎസ്ആർഒ മുൻ ചെയർമാനുമായ എ.എസ്.കിരൺകുമാർ, ഡോ.ജി. അയ്യപ്പൻ, ഡോ.വി.നാരായണൻ, ഡോ.ഡി.സാം ദയാല ദേവ്, ഡോ.വി.കെ. ദദ്‌വാൽ, ജി. നാരായണൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com