ADVERTISEMENT

പത്തനംതിട്ട ∙ ജോലി സമ്മർദം താങ്ങാനാവാതെ മെഡിക്കൽ പിജി വിദ്യാർഥി നേപ്പാളിൽ ജീവനൊടുക്കിയ നിലയിൽ. ഉത്തർ പ്രദേശിലെ ഗോരഖ്പൂർ ബിആർഡി മെഡിക്കൽ കോളജിൽ എംഎസ് വിദ്യാർഥിയായ പുത്തൻപീടിക ഇളവങ്കണ്ടത്തിൽ വിനീത് വിജയൻ നായർ (23) ആണ് മരിച്ചത്. 

കോളജിലെ സീനിയർ വിദ്യാർഥികളും വകുപ്പു മേധാവിയും  അമിതമായി തൊഴിൽ സമ്മർദം ഏൽപിച്ചതാണ് മരണത്തിനു കാരണമെന്ന് പിതാവ് വിജയൻ നായർ പറഞ്ഞു. ഇവർക്കെതിരെ നിയമനടപടിക്കുള്ള ഒരുക്കത്തിലാണ് കുടുംബം. കഴി‍ഞ്ഞ തിങ്കളാഴ്ച നേപ്പാളിലെ ഒരു ഹോട്ടലിലാണ് വിനീതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിച്ചു. 

നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ വിനീത് ആദ്യ ശ്രമത്തിൽ എംഎസിന് പ്രവേശനം നേടി. ന്യൂറോ സർജൻ ആകാനായിരുന്നു ആഗ്രഹം. മഹാരാഷ്ട്രയിലെ എസ്ആർടിആർ ഗവ. മെഡിക്കൽ കോളജിൽ നിന്ന് ടോപ്പറായാണ് എംബിബിഎസ് പാസായത്. മേയിലാണ് ഗോരഖ്പൂർ മെഡി. കോളജിൽ പ്രവേശനം നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com