ADVERTISEMENT

കോട്ടയം ∙ ‘നല്ല നാളെ’ എന്ന സ്വപ്നത്തിനായി കുട്ടികൾ മുന്നിട്ടിറങ്ങുന്ന കാലത്ത് കരുത്തും മികവുമുള്ള ജനതയെ വാർത്തെടുക്കുകയാണ് അഖില കേരള ബാലജനസഖ്യമെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ. അഖില കേരള ബാലജനസഖ്യം സംസ്ഥാന ശിൽപശാല ‘കനിവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലാല യൂസഫ്സായും ഗ്രേറ്റ ട്യുൻബെർഗും ഇന്നത്തെ യുവതയ്ക്കു മികച്ച മാതൃകകൾ നൽകി മുന്നേറുന്നവരാണ്. 

ഓരോ വർഷവും ഓരോ ആശയങ്ങൾ തിരഞ്ഞെടുത്ത് പ്രവർത്തിക്കുന്ന ബാലജനസഖ്യത്തിന്റെ ശൈലി സമൂഹത്തിലെ വിവിധ മേഖലകളുമായി ചേർന്നു പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കും. ‘തണൽ വർഷ’മായി ബാലജനസഖ്യം ഈ വർഷം നടത്തിയ പ്രവർത്തനങ്ങൾ ഏവരിലും നന്മയുടെ വിത്തുകൾ പാകുമെന്നും അദ്ദേഹം പറഞ്ഞു.

സഖ്യം സംസ്ഥാന പ്രസിഡന്റ് സെറാ മറിയം ബിന്നി അധ്യക്ഷത വഹിച്ചു. മലയാള മനോരമ പഴ്സനേൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വൈസ് പ്രസിഡന്റ് കെ. ലാൽ ജോൺ, സഖ്യം സംസ്ഥാന സെക്രട്ടറി പി.കെ. ശിവാനി, വൈസ് പ്രസിഡന്റ് അഞ്ജന ബെന്നി എന്നിവർ പ്രസംഗിച്ചു. 

മോട്ടിവേഷനൽ ട്രെയിനർ അനീഷ് മോഹൻ, സൈക്കോളജിസ്റ്റ് േഡാ. േമരി അനിത, മാത്യു ശങ്കരത്തിൽ, നവജീവൻ മാനേജിങ് ട്രസ്റ്റി പി.യു. തോമസ് എന്നിവർ ക്ലാസ് നയിച്ചു.

 പ്രഫ. മാത്യു ജോസഫ് കണമല, സണ്ണി ചേന്നാട്ട് എന്നിവർ ഇന്നു ക്ലാസ് നയിക്കും. പേരൂർ കാസാ മരിയ സെന്ററിൽ ഇന്ന് വൈകിട്ട് 2നു സമാപന സമ്മേളനം അഡീഷനൽ എസ്‌പി എ. നസീം ഉദ്ഘാടനം ചെയ്യും.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com