ADVERTISEMENT

കോട്ടയം ∙ തോറ്റ വിദ്യാർഥികളെ വിജയിപ്പിക്കുന്നതിനായി എംജി സർവകലാശാലയുടെ  ഗ്രേസ് മാർക്ക് ദാനം. പാഠ്യേതര പ്രവർത്തനങ്ങൾക്കു ലഭിക്കുന്ന ഗ്രേസ് മാർക്ക് പ്രവർത്തന മികവു കാണിക്കുന്ന വർഷത്തെ മാർക്ക് ലിസ്റ്റിൽ മാത്രമേ ഉൾപ്പെടുത്താവൂ എന്ന നിബന്ധന സർവകലാശാല പ്രത്യേക ഉത്തരവിലൂടെ എടുത്തുകളഞ്ഞു. പകരം വിദ്യാർഥികൾക്കു ലഭിക്കുന്ന ഗ്രേസ് മാർക്ക് തോൽക്കുന്ന വിഷയങ്ങളുടെ കൂടെ ചേർത്ത് വിദ്യാർഥിയെ വിജയിപ്പിക്കും. ഇതിനു വർഷമോ സെമസ്റ്ററോ ബാധകമല്ല. 

എൻസിസി, എൻഎസ്എസ്, സ്പോർട്സ്, കലാ പ്രവർത്തനം എന്നീ വിഷയങ്ങളിലെ ഗ്രേസ് മാർക്കാണ് യഥേഷ്ടം പുനർവിതരണം നടത്തുക. നിലവിൽ പ്രഫഷനൽ ഇതര ബിരുദ കോഴ്സുകൾക്കാണ് ഗ്രേസ് മാർക്ക് ദാനം ലഭിക്കുക. ഗ്രേസ് മാർക്ക് പുനർവിതരണം എന്നാണ് പുതിയ പദ്ധതിക്ക് എംജി സർവകലാശാല നൽകിയ പേര്.

പൊതുവേ ബിരുദ കോഴ്സുകളിൽ ഒന്നും രണ്ടും വർഷങ്ങളിലാണ് പാഠ്യേതര പ്രവർത്തനങ്ങൾ. ഇവയ്ക്കായി പോകുന്ന സമയങ്ങളിലെ പഠനസമയ നഷ്ടം പരിഹരിക്കുന്നതിനാണ് ഗ്രേസ് മാർക്ക്. പ്രവർത്തനം കാഴ്ചവച്ച വർഷത്തിൽ ജയിക്കാനാവശ്യമായ ഗ്രേസ് മാർക്ക് ആദ്യം നൽകും. അതിനു ശേഷം ബാക്കി വരുന്ന മാർക്ക് സൂക്ഷിച്ചു വച്ചു തോൽക്കുന്ന വിഷയങ്ങളിൽ ചേർത്ത് വിദ്യാർഥിയെ വിജയിപ്പിക്കണമെന്നാണ് പുതിയ നിർദേശം.

ഗ്രേസ് മാർക്ക് നൽകിയിട്ടും ജയിക്കുന്നില്ലെങ്കിൽ മോഡറേഷൻ നൽകണം. റഗുലർ പരീക്ഷയ്ക്കു പുറമേ രണ്ടു സപ്ലിമെന്ററി പരീക്ഷകൾക്കു ഗ്രേസ് മാർക്ക് പുനർവിതരണം നടത്താം. 2015 മുതൽ ഉത്തരവ് പ്രാബല്യത്തിലാക്കി. ഗ്രേസ് മാർക്ക് അദാലത്തിലെ പരാതികളെ തുടർന്നാണ് വിവാദ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com