മാർക്ക്ദാനം: എംജിയിൽ ഇന്ന് അടിയന്തര സിൻഡിക്കറ്റ്

MG-university
SHARE

കോട്ടയം ∙ എംജി സർവകലാശാലയിലെ മാർക്ക്ദാനം വിവാദമായ പശ്ചാത്തലത്തിൽ ഇന്നു ചേരുന്ന അടിയന്തര സിൻഡിക്കറ്റ് യോഗം തുടർനടപടി തീരുമാനിക്കും. ബിടെക്കിന്റെ ഫലപ്രഖ്യാപനം വരെ കഴിഞ്ഞശേഷം അനുവദിച്ച 5 മാർക്ക് മോഡറേഷൻ റദ്ദാക്കാൻ ശുപാർശ ചെയ്യുമെന്നാണു സൂചന.

നടപടിക്രമങ്ങൾ പാലിച്ചല്ല മോഡറേഷൻ നൽകിയതെന്നു സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ടിലും പറയുന്നുണ്ട്. വിസി നൽകിയ റിപ്പോർട്ട് ഗവർണറുടെ പരിഗണനയിലായതിനാൽ അദ്ദേഹത്തിന്റെ നിലപാടും കണക്കിലെടുത്തും.

യോഗത്തിൽ സർക്കാർ പ്രതിനിധികളായ വകുപ്പു സെക്രട്ടറിമാർ സർക്കാർ നിലപാട് സിൻഡിക്കറ്റിനെ അറിയിക്കും. വൈസ് ചാൻസലർ ഡോ. സാബു തോമസ് വിദേശത്തായതിനാൽ പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാറാകും അധ്യക്ഷത വഹിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA