കെപിസിസി ഭാരവാഹികൾ നൂറോളമുണ്ടാകും

Congress Flag
SHARE

തിരുവനന്തപുരം ∙ ജോയിന്റ് സെക്രട്ടറിമാരടക്കം കെപിസിസിക്കു നൂറോളം ഭാരവാഹികൾ വരും. എ–ഐ ഗ്രൂപ്പുകളും ഗ്രൂപ്പുകൾക്കു പുറത്തുള്ള നേതാക്കളും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു നൽകിയ പട്ടിക അനുസരിച്ചാണു ‘മഹാ ജംബോ’ സമിതി വരിക.

വൈസ് പ്രസിഡന്റ്മാരും ജനറൽ സെക്രട്ടറിമാരുമായി നാൽപതോളം പേരുണ്ടാകും. ഇതിൽ 30 പേർ എ–ഐ വിഭാഗങ്ങളിൽ നിന്നാണ്. ഇരുവിഭാഗങ്ങൾക്കും 15 വീതം. ജോയിന്റ് സെക്രട്ടറിമാരായി ഇരു വിഭാഗങ്ങളും 25 വീതം പേരുടെ പട്ടികയാണു തയാറാക്കിയിരിക്കുന്നത്.

മുൻ കെപിസിസി പ്രസിഡന്റുമാരായ വി.എം.സുധീരൻ, കെ.മുരളീധരൻ, എം.എം.ഹസൻ, സി.വി.പത്മരാജൻ, മുതി‍ർന്ന നേതാക്കളായ പി.സി.ചാക്കോ, കെ.വി.തോമസ്, പി.ജെ.കുര്യൻ എന്നിവരുടെ പട്ടിക ഇതിനു പുറമേയാണ്. കാര്യക്ഷമമായ ചെറിയ സമിതിയെ നിയോഗിക്കണമെന്ന് ആഗ്രഹിച്ചിരുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഗ്രൂപ്പുകളുടെ ശക്തമായ സമ്മർദങ്ങളിലാണ്. നാളെയോ മറ്റന്നാളോ പട്ടികയുമായി അദ്ദേഹം ഡൽഹിക്കു പോകും.

കെപിസിസി സംഘം മന്ത്രിയെ കണ്ടു

∙ ഫണ്ട് പ്രശ്നം മൂലം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാണെന്നു കെപിസിസി പ്രതിനിധി സംഘം മന്ത്രി എ.സി. മൊയ്തീനെ കണ്ടു പരാതിപ്പെട്ടു.ഉദ്യോഗസ്ഥ ഭരണം ഏർപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കണം. വിവിധ ക്ഷേമപെൻഷനുകൾ പഞ്ചായത്ത് കമ്മിറ്റി പാസാക്കുന്ന മുറയ്ക്കു വിതരണം ചെയ്യണമെന്നും സംഘം ആവശ്യപ്പെട്ടു. 

English summary: Number of KPCC Leaders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA