യുവതിയുടെ പരാതി; വിനായകനെതിരെ കുറ്റപത്രം

vinayakan
SHARE

കൽപറ്റ∙ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ യുവതിയോട് ഫോണിൽ സംസാരിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെതിരെ കൽപറ്റ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തെറ്റ് ചെയ്തതായാണു വിനായകന്റെ മൊഴിയെന്നു കുറ്റപത്രത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. ഫോൺ രേഖകളടക്കമുള്ള ശാസ്ത്രീയ തെളിവുകളും കഴിഞ്ഞ ദിവസം കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് സമർപ്പിച്ചിട്ടുണ്ട്.

ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വയനാട്ടിലെ ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാൻ ഫോണിൽ വിളിച്ച കോട്ടയം സ്വദേശിയായ യുവതിയോട് വിനായകൻ അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും അപമാനിച്ചുവെന്നുമാണു പരാതി.

English Summary: Charge sheet against actor Vinayakan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA