2 സമൂഹമാധ്യമ പോസ്റ്റുകൾക്ക് എതിരെ കേസ്
Mail This Article
×
കൊച്ചി∙ അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായ 2 സമൂഹമാധ്യമ പോസ്റ്റുകൾക്ക് എതിരെ സെൻട്രൽ പൊലീസ് കേസെടുത്തു. ‘റൈറ്റ് തിങ്കേഴ്സ്’ എന്ന ഫെയ്സ്ബുക് ഗ്രൂപ്പിൽ കമന്റിട്ട സെയ്ഫുദ്ദീൻ ബാബു, ഇബ്രാഹിം കുഞ്ഞിപ്പ എന്നീ പ്രൊഫൈലുകൾക്ക് എതിരെയാണ് കേസ്. സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്ന സിറ്റി പൊലീസിനു കീഴിലുള്ള സൈബർ ഡോമിന്റെ നിർദേശ പ്രകാരമാണിത്. ഫെയ്സ്ബുക് അക്കൗണ്ടുകളുടെ യഥാർഥ ഉടമകൾ ആരെന്നതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.