ADVERTISEMENT
കോഴിക്കോട് ∙ അയോധ്യ വിധിയെക്കുറിച്ച് ഫെയ്സ്ബുക്കിൽ മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയതിന് എം.സ്വരാജ് എംഎൽ‍എയ്ക്കെതിരെ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ്ബാബു ഡിജിപിക്കും കമ്മിഷണർക്കും പരാതി നൽകി. സ്വരാജിന്റെ പരാമർശം കലാപമുണ്ടാക്കി മുതലെടുക്കാനുള്ള ശ്രമമാണെന്നു പ്രകാശ് ബാബു പറഞ്ഞു. ഫെയ്സ്ബുക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയത്. നടപടിയെടുക്കാൻ‍ പൊലീസ് തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പ്രകാശ്ബാബു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com