ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമല മണ്ഡല –മകരവിളക്ക് തീർഥാടനത്തിനായി ദേവസ്വം ബോർഡും മറ്റു വകുപ്പുകളും നടത്തുന്ന മുന്നൊരുക്കങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂർത്തിയായെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ശുദ്ധജലവിതരണം, ചികിത്സാ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, റോഡുകളുടെ അറ്റകുറ്റപ്പണി, ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്കുള്ള താമസസ്ഥലം തുടങ്ങിയ കാര്യങ്ങളെല്ലാം അവലോകനം ചെയ്തു. ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിനു വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികമായി 300 ജീവനക്കാരെ ശബരിമലയിലേക്കു നിയോഗിച്ചു. നിലയ്ക്കൽ – പമ്പ റൂട്ടിൽ കെഎസ്ആർടിസി 210 സർവീസുകൾ നടത്തും. ശബരിമലയിലേക്കുള്ള റൂട്ടുകളിൽ നിലവിലുള്ള സർവീസുകൾക്ക് പുറമേ 379 സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

എംഎൽഎമാരായ രാജു ഏബ്രഹാം, ഇ.എസ്. ബിജിമോൾ, ചീഫ് സെക്രട്ടറി ടോം ജോസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, എഡിജിപിമാരായ അനന്തകൃഷ്ണൻ, ആർ. ശ്രീലേഖ, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവരും വകുപ്പു മേധാവികളും പങ്കെടുത്തു.

English Summary: Sabarimala development works before season, Meeting with CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com