ADVERTISEMENT

കൊച്ചി∙ പി.എസ്. ശ്രീധരൻപിള്ള സ്ഥാനമൊഴിഞ്ഞതിനെ തുടർന്നു ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാൻ സമവായ ചർച്ചകൾക്കായി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് നാളെ ഇവിയെയെത്തും. 10.30നു ബിടിഎച്ച് ഹോട്ടലിൽ വിവിധ വിഭാഗം നേതാക്കളുമായും പാർട്ടി കോർ കമ്മിറ്റി അംഗങ്ങളുമായും അദ്ദേഹം ചർച്ച നടത്തും.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവർക്കാണ് ഇപ്പോൾ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു മുൻതൂക്കം. കൃഷ്ണദാസ് പക്ഷക്കാരായ എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്റെ പേരും കേൾക്കുന്നു. കഴിഞ്ഞ തവണ തർക്കങ്ങൾക്കൊടുവിൽ സമവായത്തിലൂടെ മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള പ്രസിഡന്റായതുപോലെ ആണെങ്കിൽ മുൻ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സി.കെ. പത്മനാഭൻ എന്നിവരിലൊരാളും പ്രസിഡന്റായി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

സുരേഷ് ഗോപി എംപിയെ സംസ്ഥാന പ്രസിഡന്റാക്കാൻ കേന്ദ്ര നേതൃത്വം ആലോചിച്ചെങ്കിലും താൽപര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് നേതൃത്വവുമായും ചർച്ച നടത്തിയേ പ്രസിഡന്റിനെ പ്രഖ്യാപിക്കൂ.

English Summary: New BJP Kerala state President, discussions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com